ഭ്രാന്തമാണെന്ന് ചിലര്‍ക്ക് തോന്നാവുന്ന ചില കാര്യങ്ങള്‍ എഴുതാന്‍ ഒരു ബ്ലോഗ് തുടങ്ങുന്നു ആര്‍ക്കും ഇത് വായിച്ചു അഭിപ്രായം പറയാം.
Friday, 29 October 2010
ഞാന്‍ തേടുന്നു
ഞാന്‍ തേടുന്നു
എന്നെ തന്നെ
മറഞ്ഞിരിക്കുന്ന
അകലെയല്ലെങ്ങിലും എത്തിപ്പിടിക്കാനാവാത്ത
എന്നെ തന്നെ ഞാന്‍ തേടുന്നു
ഇരുട്ടില്‍ നിഴലിനെ തേടുന്ന പോലെ
ഈ പകലില്‍ ഞാന്‍ എന്നെ തേടുന്നു
അറിയില്ല
എന്നെ കണ്ടു കിട്ടോമോ എന്ന്?
എന്നാലും
വെറുതെ
തേടിക്കൊണ്ടേ ഇരിക്കുന്നു
കണ്ടു പിടിച്ചാല്‍ പിന്നെ ഞാനെന്തു ചെയ്യും?
പിന്നെയും എന്തൊക്കെയോ തേടിയേക്കാം
ഈ തേടല്‍ തന്നെയോ ജീവിതം?
അറിയില്ല
എന്നിരിക്കിലും ഞാന്‍ എന്റെ തിരച്ചില്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു
അന്ത്യമില്ലാത്ത അനന്തമായ തിരച്ചില്‍
എന്താണ് തേടുന്നതെന്നു പോലുമറിയാതെ
വെറുതെ തെടിക്കൊണ്ടേ ഇരിക്കുന്നു
Subscribe to:
Post Comments (Atom)
കൊള്ളാം
ReplyDelete