മനസിന്റെ കോണില്‍ ഇരുന്നൊരു പല്ലി ചിലച്ചു
അസ്വസ്ഥതയുടെ ശബ്ദത്തില്‍
തൊണ്ടയില്‍ വന്നു തേട്ടി നിന്നു
അര്‍ഥമില്ലാത്ത വാക്കുകള്‍
കണ്ണില്‍ വന്നു നിറഞ്ഞു നിന്നു
കലങ്ങി മറിഞ്ഞ ഒരു തുള്ളി കണ്ണുനീര്‍
എന്തിനോ വേണ്ടി കരയുന്ന മനുഷ്യാ
ഭ്രാന്താ ......
പ്രാക്ടികലായവര്‍ കൂവി വിളിച്ചു
ആ ബഹളത്തില്‍ അര്‍ഥമില്ലാത്ത വാക്കുകള്‍
കണ്ണുനീരിനെപ്പോലെ വീണുടഞ്ഞു
No comments:
Post a Comment