Monday, 26 July 2010

തത്ത

കൂട്ടില്‍ നിന്നും എന്നെ നോക്കി ചിരിച്ചു
മരതക നിറമുള്ള തത്ത
തമാശ പറഞ്ഞെന്നെ ചിരിപ്പിച്ചു
തമാശകള്‍ക്കിടയില്‍ ആ കണ്ണ് ഞാന്‍ കണ്ടു 
ആ കണ്ണില്‍ കണ്ണീരാണോ?
അടച്ച കൂടിന്‍റെ ബന്ധനത്തില്‍
ഓര്‍മ്മകള്‍ അയവിറക്കി
കൂട്ടിനു പുറത്തെ കാഴ്ച്ചകള്‍ കണ്ട്
പറന്നകലുന്ന സ്വതന്ത്രരെ കണ്ട്
അസൂയപ്പെട്ട്
മോചനം കാത്തു
ഉടമസ്ഥന്റെ കരുണ കാത്തു
സ്വയം കരഞ്ഞു കരയുന്നവരെ ചിരിപ്പിച്ചു
കാത്തിരിക്കുന്നു അവള്‍ ആ കൂട്ടില്‍ ..
കഷ്ടപ്പാടിന്‍ താഴ്വരയില്‍ .....
മോചനം കാത്ത്...

1 comment:

  1. തത്തയുടെ കണ്ണിൽ കണ്ണീരു തന്നെ!

    ReplyDelete