Thursday, 29 July 2010

സന്തോഷം - കിളിയുടെയും ദൈവത്തിന്റെയും

ഇതൊരു മുത്തച്ചി കഥ ....
കാട്ടില്‍ വിരിഞ്ഞ
നാട്ടില്‍ പരന്ന
കിളിയുടെയും ദൈവത്തിന്റെയും കഥ
കാട്ടിലെ വീട്ടില്‍
കല പില പാടി വസിച്ചിരുന്നു
ഒരു കുടുംബം
ഒരു സന്തുഷ്ട കുടുംബം
തള്ള കിളിയുടെ സ്നേഹം
പോറ്റി വളര്‍ത്തിയ കുഞ്ഞികിളികളും
കളിക്കൂട്ടുകാരായി അയല്‍ക്കാരും
സന്തുഷ്ടരായി വസിച്ച കാലം
ദൈവം പോലും അസൂയപ്പെട്ടു
നാളേക്കായി ഒന്നും കരുതാതെ
ഇന്നത്തെക്കായി ജീവിച്ചു
കൂടിനുള്ളില്‍ സ്നേഹം
കൂടാരം തീര്‍ത്തു...
ഒരിക്കല്‍ തള്ള കിളി
തീറ്റ തേടി പോയ നേരം
നാശമായി വന്നു
കാട്ട് തീ..
അറിഞ്ഞെത്തി തള്ളക്കിളി
കുഞ്ഞുങ്ങളെ രക്ഷിച്ചു
പിന്നെ തന്റെ കൂടു രക്ഷിക്കാന്‍
വഴികാണാതെ വലഞ്ഞു
അടുത്തുള്ള പുഴയിലേക്ക് വെള്ളം തേടി പാഞ്ഞു
ചിറകു നനച്ചു തിരിച്ചു വന്നു..
ചൊരിഞ്ഞു ആ തുള്ളികള്‍ തീയിലേക്ക്
പിന്നെയും പിന്നെയും ഇത് തന്നെ തുടരവേ
കുഴഞ്ഞു അവളുടെ ചിറകുകള്‍
ഇതുകണ്ട് ദൈവം അവളോടു ചോദിച്ചു
"ഹേ കിളിയെ നിനക്ക് ഭ്രാന്തോ?
പ്രയോജനമെതുമേ ഇല്ലെന്നു അറിഞ്ഞിട്ടും
വൃഥാ പ്രയത്നം ആര്‍ക്കുവേണ്ടി? "
ഇതിനിടയില്‍ തീര്‍ന്നിരുന്നു കിളിതന്‍ വീടും പരിസരവും
തന്നെ നോക്കി ചിരിക്കുന്ന ദൈവത്തോട് കിളി ചൊല്ലി
"ദൈവമേ നീ സര്‍വ ശക്ത്തന്‍ ...
നിനക്ക് കഴിയാത്തതായി എന്തുള്ളു?
ഒരു നിമിഷം നീ ശ്രമിച്ചാല്‍ മഴവരും
തീപോകും എന്‍ വീടും നിലനില്‍കും
അത് ചെയ്യാതിരിക്കുന്നത്
നിന്റെ സന്തോഷം
വൃഥാ എന്നറികിലും
എന്നെക്കൊണ്ടാകും കാര്യം
ചെയ്യുക എന്നത് എന്റെ സന്തോഷം "

കടപാട് (മാര്‍ഗം)

1 comment:

  1. മാഷേ,
    ഭ്രാന്ത് കലയാണ്. എല്ലാ ഭ്രാന്തും കലയാവില്ല. ഒരല്പം എഡിറ്റിങ് നടത്തിയിരുന്നെങ്കിൽ നന്നായിരുന്നേനെ.

    ReplyDelete