Thursday, 12 April 2012

ബോധം


ഹേ മനുഷ്യാ 
നിന്നെ നീയാക്കിയതാര്
നിന്നെ മൃഗമാല്ലാതക്കിയതാര്
സംശയം എന്തുണ്ട്, അത് നിന്ബോധം 
എന്നാല്
ഹേ ബോധമേ എന്നെ വിട്ടകലൂ
എന്നെ മനുഷ്യനല്ലാതാക്കൂ
മനസിന്റെ ഇടവഴിയിലെവിടെയോ 
ഞാനെന്ന കാരാഗ്രഹം സൃഷ്ടിച്ച 
എന്റെ സ്വാതന്ത്ര്യത്തെ അതിനുള്ളില്‍ 
കുഴിച്ചു മൂടിയ 
ബോധമേ എന്നെ വിട്ടകലൂ 

Sunday, 26 February 2012

പാരതന്ത്ര്യം


സ്വപ്നങ്ങൾ കണ്ടു മടുത്തു..
അലസമായി ഉറങ്ങി മടുത്തു..
സമയമായി ഉണരാൻ പൊരുതാൻ...
ആരൊ അവനോടു മന്ത്രിച്ചു..
കണ്ണുകൾ തുറക്കാൻ ശ്രമിച്ചൂ..
ആരോ കണ്ണുകൾ പൊത്തിപ്പിടിച്ചു..
കരയാനായ് നാക്കു തുടിച്ചൂ...
ആരോ തൊണ്ടക്കു കയറി പിടിച്ചു..
ഓടാനയി കാലുകൾ പിടച്ചൂ..
ആരോ കാലുകൾ ചേർത്തു പിടിച്ചു..
കൈകൾ ഉയർത്താൻ ശ്രമിച്ചൂ..
ആരോ കൈകൾ പിറകിൽ ബന്ധിച്ചു..
മരിക്കാനായ് മനസു മന്ത്രിച്ചൂ..
പക്ഷെ നരകിക്കാൻ അവൻ കല്പിച്ചു..
ചെവികൾ മാത്രം സ്വതന്ത്രമായി നിന്നു..
എവിടെയോ കവിത മുഴങ്ങി..
“പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം”

Wednesday, 9 March 2011

അനാധിയില്‍ നോക്കി 
പ്രണയ ഗസലില്‍ മയങ്ങി 
ഓര്‍മതന്‍ ആഴക്കടലില്‍ 
മുങ്ങി താണൂ...

നീന്താന്‍ മറന്നു...
പ്രാണന്‍ നിന്നെ തേടി അലഞ്ഞു ...


Sunday, 27 February 2011

നഗരം


രാത്രിയായി...
കിളികളില്ലാതെ, കളകളാരവമില്ലാതെ..
ഒരു രാത്രി വന്നുചേരുന്നു..
താഴെ റോഡിൽ...
വാഹനങ്ങളുടെ ഖരഖരാരവം മുഴങ്ങി..
എന്റെ മനസിലും രാത്രിയുടെ
ഇരുട്ട് ബാധിച്ചു...

എന്റെ മനസ്സിന്റെ തമസ്സിനെ 
ഞാൻ നിനക്ക് കൈമാറി...
നീയോ നിന്റെ കൂട്ടുകാർക്ക് കൈമാറി...
അങ്ങനെ അങ്ങനെ രാത്രിയായി...
എല്ലവരുടെ മനസ്സിലും...

Saturday, 26 February 2011

നാണിക്കുക...

 നാണമില്ലേ ദൈവമേ?
നിന്റെ സ്വന്തം നാടിനെന്തുപറ്റി?
ധനലക്ഷ്മി എന്നൊരു പെൺകുടി
ഓർമയായത് നീയും കണ്ടില്ലേ?
അങ്ങനെയല്ലല്ലോ....
ആ പെൺകുട്ടിയെ ഓർമ്മയാക്കിയത് നീ കണ്ടില്ലേ?
നീ കുരുടയായോ?
അതോ കണ്ണടച്ചോ?
കേരളമേ...
എന്തിലും ഏതിലും മുന്നിലെന്നഭിമാനിച്ച
പരസ്യചിത്രങ്ങൾ എവിടെപ്പോയി..


തിരിച്ചു പോകുന്നു നാം
തലകുനിച്ച്..


ഈ കൊടും ക്രൂരതയ്ക്കൊക്കെ ആർ ശിക്ഷ വിധിക്കും?

കാത്തിരിപ്പ്


എനിക്ക് തണുക്കുന്നു
അസ്തികൾ ക്ഷയിക്കുന്നു...
വീടിനു പുറത്തുനിന്നും ആരൊ എന്നെ വിളിക്കുന്നു..
എനിക്ക് പോകാൻ നേരമായി..
എനിക്ക് യാത്രപറയേണ്ടിയിരിക്കുന്നു...
പക്ഷെ എന്നെ കേൾക്കാൻ ആരും വന്നില്ല..
യാത്രപറയാതെ ഞാനെങ്ങനെ പോകും...
കാത്തിരിപ്പു തുടരാം...

Friday, 29 October 2010

ഞാന്‍ തേടുന്നു


ഞാന്‍ തേടുന്നു
എന്നെ തന്നെ
മറഞ്ഞിരിക്കുന്ന
അകലെയല്ലെങ്ങിലും എത്തിപ്പിടിക്കാനാവാത്ത
എന്നെ തന്നെ ഞാന്‍ തേടുന്നു
ഇരുട്ടില്‍ നിഴലിനെ തേടുന്ന പോലെ
ഈ പകലില്‍ ഞാന്‍ എന്നെ തേടുന്നു
അറിയില്ല
എന്നെ കണ്ടു കിട്ടോമോ എന്ന്?
എന്നാലും
വെറുതെ
തേടിക്കൊണ്ടേ ഇരിക്കുന്നു
കണ്ടു പിടിച്ചാല്‍ പിന്നെ ഞാനെന്തു ചെയ്യും?
പിന്നെയും എന്തൊക്കെയോ തേടിയേക്കാം
ഈ തേടല്‍ തന്നെയോ ജീവിതം?
അറിയില്ല
എന്നിരിക്കിലും ഞാന്‍ എന്റെ തിരച്ചില്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു 
അന്ത്യമില്ലാത്ത അനന്തമായ തിരച്ചില്‍
എന്താണ് തേടുന്നതെന്നു പോലുമറിയാതെ
വെറുതെ തെടിക്കൊണ്ടേ ഇരിക്കുന്നു